കൊവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് ഇത് സംബന്ധിച്ച് വിശദീകരിക്കുന്നത്.
മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മന്റെ് നല്‍കുമെന്നുമാണ് വിശദീകരണം.
ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കര്‍ണാടക ടെക്സ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അതേസമയം കൊവിഡ് മറയാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാന്‍ നേരത്തേയും ബി.ജെ.പി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

Get real time update about this post categories directly on your device, subscribe now.