പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി .ദുരിതാശ്യാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെ
സമ്പന്നനെന്നൊ ദരിദ്രനെന്നൊ വേർതിരിവില്ലാതെ കഴിഞ്ഞ പ്രളയ കാലം ഇപ്പോൾ കൊവിഡ് കാലത്ത് ആശുപത്രികളിൽ കാണാം.
പ്രളയസമയത്ത് ജാതി മത ഭേദമന്യെ മനുഷ്യർ ഒന്നിച്ചു.കോടീഷ്വരനും ദരിദ്രനും ഒരു കട്ടിലിൽ ഇടം പങ്കിട്ടു,ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു.പ്രളയം മനുഷ്യനെ അന്നൊരു പാഠം പഠിപ്പിച്ചു.എന്നാൽ കാലം കടന്നപ്പോൾ മനുഷ്യൻ അഹങ്കരിച്ചു.
പക്ഷെ കൊറോണയുടെ രൂപത്തിൽ പ്രകൃതി മനുഷ്യനു നേരെ കയ്യോങുന്നു.പ്രളയ കാലത്തെ ജീവിതം മറന്നവരെ ഒരു പാഠം പഠിപ്പിക്കാൻ മഹാമാരിയുടെ രൂപത്തിലെത്തിയെന്നു മാത്രം.കൊവിഡ് ആശുപത്രിയിൽ ജാതിമത വ്യത്യാസമില്ലാതെ രോഗികളായ മനുഷ്യർ പ്രളയകാലത്തിലെന്ന പോലെ ഒരുമയിൽ കഴിയുന്നു.
വർഗ്ഗീയതയും,വർണ്ണവിവേചനവും,സാമ്പത്തിക അരാജകത്വവും,ഇല്ലാത്ത പ്രളയകാലം കേരളം കണ്ടു.കൊവിഡ് കാലത്തും ആവർത്തിക്കുന്നത് ഒരു മുന്നറിയിപ്പായും കരുതാം.

Get real time update about this post categories directly on your device, subscribe now.