നെല്ലിയാമ്പതി മലനിരകള്‍ക്ക് താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം

നെല്ലിയാന്പതി മലനിരകള്‍ക്കു താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം. പോത്തുണ്ടി അണക്കെട്ടില്‍ സാഹസിക വിനോദസഞ്ചാരത്തിന്‍റെ
ഭാഗമായി സ്ക്ലൈ സൈക്ലിംഗ് ഉള്‍പ്പെടെയുള്ള നിരവധി നിരവധി സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര
കേന്ദ്രമായി പോത്തുണ്ടി മാറുകയാണ്.

കൊവിഡ് പ്രതിസന്ധി മൂലം ആളൊ‍ഴിഞ്ഞു നില്‍ക്കുകയാണ്. നെല്ലിയാന്പതിയുടെ താ‍ഴ്വരയിലെ പോത്തുണ്ടി അണക്കെട്ടും പരിസരവും. ഈ കാലവും കടന്നു
പോവും സഞ്ചാരികള്‍ ഇനിയും ഇതുവ‍ഴിയെത്തുമെന്ന പ്രതീക്ഷയില്‍ സാഹസിക വിനോദ സഞ്ചാരത്തിനുള്ള വിവിധ സൗകര്യങ്ങളാണ് പോത്തുണ്ടിയില്‍
ഒരുക്കിയിരിക്കുന്നത്. ഉയരങ്ങളിലൂടെ സൈക്കിള്‍ ചവിട്ടി നെല്ലിയാന്പതി മലനിരകളുടെ ഭംഗിയും അണക്കെട്ടിന്‍റെ ഉദ്യാന ഭംഗിയും ആസ്വദിക്കാന്‍ ക‍ഴിയുന്ന

സ്കൈ സൈക്ലിംഗാണ് എറ്റവും ആകര്‍ഷണീയം.ഇതിനു പുറമെ സിപ് ലൈന്‍, ഫ്രീ ഫാള്‍, പെയിന്‍റ് ബോള്‍, ഷൂട്ടിംഗ് പോയിന്‍റ്, നടപ്പാത, ഓപ്പണ്‍ സ്റ്റേജ് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പോത്തുണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്.

നിലവിലെ ഉദ്യാനത്തോട് ചേര്‍ന്ന് അഞ്ചു കോടി രൂപ ചിലവില്‍ നാലര ഏക്കര്‍ സ്ഥലത്താണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയത്.ബൈറ്റ്
പൂന്തോട്ടം കൂടി ഒരുക്കി ആഗസ്ത് മാസത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയുടെ നാളുകളെ
അതിജീവിക്കും. മഹാമാരിയെ മറികടന്ന് ആഹ്ളാദത്തിന്‍റെ നാളുകളിലേക്ക് തിരികെയെത്തുന്പോള്‍ ജനങ്ങളെ വരവേല്‍ക്കാനായി ഒരുങ്ങി നില്‍ക്കുകയാണ്
പോത്തുണ്ടി അണക്കെട്ടും ഉദ്യാനത്തിലെ നവീന സൗകര്യങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel