സ്വർണക്കടത്ത് കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സ്വർണക്കടത്ത് കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വപ്നയും സന്ദീപും ഉൾപ്പടെയ 12 പ്രതികളാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ളത്.

അറ്റാഷയുടെ ഗൺമാൻ ജയഘോഷിനെയും ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇന്ന് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ എൻ ഐ എ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ റമീസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എൻഐഎ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലൈ മുതലുളള ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. എം ശിവശങ്കർ അടക്കം ആരെയെങ്കിലും ഇവർ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും തീരുമാനിക്കുക.

അതേസമയം പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here