17 തവണ കുത്തി പരിക്കേല്‍പ്പിച്ചു; നിലത്തു വീണപ്പോള്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; അമേരിക്കയില്‍ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ മിയാമിയിൽ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു.

മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. മെറിന്‍റെ ശരീരത്തില്‍ 17 കുത്തേറ്റു.
കുത്തുകൊണ്ട് നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയപ്പെടുന്നു.

സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു.
ഇവര്‍ക്ക് 2 വയസ്സുള്ള മകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News