രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 15 ലക്ഷം കടന്നു, മരണം മുപ്പത്തിനാലായിരത്തിലേറെ

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ചികിത്സയിൽ കഴിയുന്നവർ 5, 09447 ആയി. 768 പേർ ഇന്നലെ മാത്രം മരിച്ചു. ആകെ മരണ സംഖ്യ 34, 193 ലെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കോവിഡ് രൂക്ഷമായി തുടരുന്നു. ആന്ധ്രാപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണം 7948 ആയി.

അതേസമയം രാജ്യത്ത് 20 ദിവസത്തില്‍ രോ​ഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. ആഗസ്‌ത്‌ ആദ്യവാരം ആകെ രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആഗസ്‌ത്‌ പതിനേഴോടെ ഇത് 30 ലക്ഷമാകും. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ 47,703 പുതിയ രോ​ഗികളും, 654 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക്‌ 9.03 ശതമാനമാണ്,. മരണനിരക്ക്‌ 2.25 ശതമാനവും. എന്നാല്‍ കേരളത്തിൽ ഇത്‌ യഥാക്രമം 2.87 ശതമാനവും 0.3 ശതമാനവുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News