രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സമ്മതിച്ച് കേന്ദ്രം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും മാസങ്ങളിൽ വിഹിതം നൽകാൻ കഴിയാതെ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റ് സമിതിയെ അറിയിച്ചു.

രൂക്ഷമായ കോവിഡ്, മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ എന്നിവയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്നു പോയെന്നാണ് കേന്ദ്ര ഭാക്ഷ്യം. നികുതി വിഹിതം പിരിച്ചെടുക്കാൻ കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജി. എസ്. ടി വിഹിതം നൽകാൻ പ്രതിസന്ധിയുണ്ട്. ജി. എസ്. ടി നഷ്ട്ട പരിഹാരം തുകയടക്കം നൽകാൻ കഴിയുന്ന സ്ഥിതിയിൽ അല്ല കേന്ദ്ര സർക്കാർ ഉള്ളതെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പാർലമെന്റ് പാനലിന് മുന്നിൽ തുറന്ന് സമ്മതിച്ചു.

ഇതേ തുടർന്ന് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായ ചർച്ച വേണമെന്ന് പാർലിമെന്റ് സമിതിയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടുത്ത ജി. എസ്. ടി കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ഭരണപക്ഷ അംഗങ്ങൾ ഉറപ്പ് നൽകി. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ജി. എസ്. ടി നികുതിയായി 1.85 ലക്ഷം കോടി രൂപ മാത്രമാണ് ലഭിച്ചത് .

അതേ സമയം മുൻ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ലഭിച്ചത് 3.14 കോടി. ഒന്നേകാൽ ലക്ഷം കോടിയുടെ കുറവുണ്ടായതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ നോട്ട് നിരോധനം മുതലുള്ള വികലമായ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News