ഭീമ-കൊറേഗാവ് കേസ്‌: ഹനി ബാബുവിനെ മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാക്കി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും

ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയായ ദില്ലി സർവകലാശാല അധ്യാപകൻ ഹനി ബാബുവിനെ ഇന്ന് മുംബൈ പ്രതേക കോടതിയിൽ ഹാജരാക്കി എൻ. ഐ. എ കസ്റ്റഡിയിൽ വാങ്ങും.

ചൊദ്യം ചെയ്യാൻ വിളിപ്പിച്ച അധ്യാപകനെ മുംബൈയിൽ വച്ചു ഇന്നലെ രാത്രിയോടെയാണ് അറസ്റ് ചെയ്തത്. എൽഗാർ സമ്മേളനം സംഘടിപ്പിച്ചതിൽ ഹനി ബാബുവിന് ബന്ധമില്ലന്ന് ഭാര്യ ജെന്നി റോവേന പറഞ്ഞു.

വീട്ടിൽ നിന്നും തീവ്രവാദ ബന്ധമോ, മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നതോ ആയ ഒന്നും കണ്ടെത്തിയിട്ടില്ല.

ഭീമ – കോറേഗാവ് കേസിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികൾ, അഭിഭാഷകർ, അധ്യാപകർ അടക്കമുള്ളവരെയാണ് എൻ. ഐ. എ അറസ്റ് ചെയുന്നത്.കേസിൽ അറസ്റ്റിലാകുന്ന 11മത്തെയാളാണ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഹനി ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here