സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസൻ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഹൃദ്രോഗിയായിരുന്ന കുട്ടി ഹസൻ എട്ടു വർഷത്തോളമായി ചികിത്സയിലാരുന്നു.

കോവിഡ് ബാധിച്ച മകനിൽ നിന്നാണ് കുട്ടിഹസന് രോഗബാധയുണ്ടായത്. ഇതേത്തുടർന്ന് 25 നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ഇന്നു പുലർച്ചയോടെയായിരുന്നു മരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കുന്നതിനായി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News