പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ദർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ദാര്യ ഷീബ.കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോന സ്ഥർക്ക് കുടുംബo പരാതി നൽകും

റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിൻ്റെ് സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന വർഗീസിനെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വിട്ടിൽ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്തു വന്ന മരണ വാർത്തയിൽ ദുരൂഹതയുണ്ടെന്നാണ കുടുംബം വ്യക്തമാക്കംന്നത്. കേസ് ഒതുക്കി തീർക്കാൻ െദ്യോഗസ്ഥർ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നും ഭാര്യ ഷീബ പറഞ്ഞു.

സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിനു വനം വകുപ്പും തീരുമാനിച്ചു.എ സി സി എഫ് ന്റെ നേതൃത്വംത്തിലുള്ള സംഘം അന്വേഷിക്കും.
സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയും സംഭവ സ്ഥലം സന്ദർശിച്ചു. അതേ സമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനാണ് നാട്ടുകാരുടെ തിരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News