പാലത്തായി പീഡനം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

അന്വേഷണ പുരോഗതിയും കേസിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. പ്രതിയും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് അടുത്ത വ്യാഴ്ച കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here