സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. എൽഡിഎഫ് നയമാണിതെന്നും തീരുമാനം പുന:പരിശോധിക്കില്ലെന്നും ധനമന്ത്രി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

വിരമിക്കുന്നവർക്ക് കാലാവധി നീട്ടി നൽകാനും ആലോചനയില്ല. സംസ്ഥാനത്ത് ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ആരോഗ്യമേഖലയിൽ ഒ‍ഴികെയുള്ള സർക്കാർ ചെലവുകൾ ചുരുക്കുമെന്നും ഐസക് വ്യക്തമാക്കി.

സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകാൻ നിയോഗിച്ച ഡോ.കെ എം എബ്രഹാം സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും പെൻഷൻ പ്രായവും വിരക്കുന്നവർക്ക് പുനർനിയമനം നൽകാൻ സർക്കാർ നീക്കം എന്ന തരത്തിൽ വാർത്തകൾ വന്നത്. ഇൗ ഘട്ടത്തിലാണ് പെൻഷൻ പ്രായത്തിന്‍റെ കാര്യത്തിൽ എന്താണ് സർക്കാർ നിലപാട് എന്നത് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആവർത്തിച്ചത്.

എന്നാൽ ഗൗരവമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ട്. സർക്കാരിന്‍റെ ചെലവ് കൂടുന്നു, വരുമാനം കുറയുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും പരിമിധിയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പെട്രോളിനും ഡീസലിനും മേൽ നികുതി ഏർപ്പെടുത്തേണ്ടതില്ല എന്നത് സർക്കാർ നേരത്തെ തീരുമാനിച്ചതാണെന്നും ഐസക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News