കൊവിഡ് 19 വ്യാജപ്രചരണങ്ങള്‍: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍.

കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എല്ലാത്തരം സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും.

ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News