പിവി അന്‍വറിന് നേരെ ആര്‍എസ്എസിന്റെ വധശ്രമ നീക്കം; ക്രിമിനല്‍ സംഘം പിടിയില്‍; ക്വട്ടേഷന്‍ സംഘത്തെ നിലമ്പൂരിലെത്തിച്ചത് ആര്‍എസ്എസ് നേതാവ്; പിന്നില്‍ ആര്യാടന്‍ ഷൗക്കത്തെന്നും അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനലുകളെ നിലമ്പുരിലെത്തിച്ചത്. ആര്‍എസ്എസ്‌കാരനായ മുരുകേശ് നരേന്ദ്രന്‍ എന്നയാളായിരുന്നു സംഘത്തെ ഇറക്കിയത്.

നേരത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള റീഗല്‍ എസ്റ്റേറ്റിലെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംഎല്‍എ എന്ന നിലയില്‍ പി വി അന്‍വര്‍ ഇടപെട്ടിരുന്നു. അന്ന് മുതല്‍ഇയാള്‍ക്ക് അന്‍വ്‌റിനോട് വൈരാഗ്യമുണ്ടായിരുന്നു. അന്‍വറിനെ കൊല്ലുമെന്നും മുരുകേശ് നരേന്ദ്രന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് വേണ്ടിയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആര്‍ എസ്എസ് ക്വട്ടേഷന്‍ സംഘത്തെ ഇയാള്‍ നിലമ്പൂരിലിറക്കിയത്.

പയ്യന്നൂര്‍ കക്കം പാറ സ്വദേശി വിപിന്‍, പഴയങ്ങാടി ചെങ്ങല്‍ സ്വദേശികളായ അഭിലാഷ്, ജിഷ്ണു, തളിപ്പറമ്പ് സ്വദേശി ലിനേഷ് എന്നിവരായിരുന്നു സംഘത്തില്‍. ധനരാജ് വധക്കേസടക്കം 20ലധികം കേസുകളില്‍ പ്രതിയാണ് വിപിന്‍. ഇതേ കേസിലെ ഒന്നാം പ്രതി വൈശാഖിന്റെ സഹോദരന്‍ കൂടിയാണ് വിപിന്‍. അഭിലാഷ്, ജിഷ്ണു എന്നിവര്‍ പഴയങ്ങാടി മേഖലയിലെ സ്ഥിരം ക്രിമിനലുകളാണ്. ലിനേഷ് ബോംബ് നിര്‍മ്മാനത്തില്‍ വിദഗ്ധനാണ്.

നിലമ്പൂരില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു അടിപിടി കേസില്‍ ഇവര്‍ പൊലീസ് പിടിയിലായി. ഇതോടെയാണ് അന്‍വറിനെ അക്രമികാനുള്ള ഇവരുടെ പദ്ധതി പാളിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മുര്‍ഖന്‍ ഷറഫുദീന്‍ ആണ് സംഘത്തെ സ്റ്റേഷനില്‍ നിന്നും ജാമ്യത്തിലിറക്കിയത്.

വധശ്രമത്തിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്താണെന്നാണ് പിവി അന്‍വര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച ഗൂഢാലോചനയെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here