ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയില്‍ മാറ്റം; എംഫില്‍ ഡിഗ്രി ഒഴിവാക്കി; പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ സമ്പൂര്‍ണ മാറ്റം വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയില്‍ മാറ്റം വരുത്തി. കുട്ടികളുടെ പഠനമരംഭിക്കേണ്ട പ്രായം കുറച്ചു. 3 മുതല്‍ 18 വയസുവരെ വരെ നിര്‍ബന്ധിത വിദ്യാഭ്യാസം. അധ്യാപകര്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡ്.

എംഫില്‍ ഡിഗ്രി ഒഴിവാക്കി. നിയമ, മെഡിക്കല്‍ പഠനം ഒഴികൈയുള്ള ഉന്നത വിദ്യാഭ്യാസ മേഖല ഒരു എജന്‍സിയുടെ നിയന്ത്രണത്തില്‍ കൊണ്ട് വരും. മാനവിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമെന്നാക്കി.

1986 ന് ശേഷം ആദ്യമായാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം രൂപികരിക്കുന്നത്. പുതിയ നയപ്രകാരം പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹൈ സെക്കണ്ടറി എന്നിങ്ങനെയുള്ള ഘടന പുതുക്കി. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കേണ്ട പ്രായം കുറച്ചു. മൂന്ന് വയസ്സ് മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത പഠനം .

മൂന്ന് വര്‍ഷത്തെ പ്രിപ്രൈമറിയും ഒന്നും രണ്ടും ക്ലാസും ചേരുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസം. അഞ്ചു മുതല്‍ ഏഴ് വരെയുള്ള നിലവിലെ അപ്പര്‍ പ്രൈമറി മാറ്റി മൂന്ന് മുതല്‍ അഞ്ച് ക്ലാസ് വരെയുള്ള രണ്ടാം ഘട്ടം.തുടര്‍ന്ന് ആറ് മുതല്‍ എട്ട് വരെയുള്ള മൂന്നാം ഘട്ടം. ഇതില്‍ തൊഴില്‍നൈപുണ്യം നേടാന്‍ അവസരം ഉണ്ടാകും.

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നാലാം ഘട്ടം. കരിക്കുലം കുറയ്ക്കുകയാണ് പുതിയ വിദ്യഭ്യാസ നയത്തിന്റെ മുഖ്യ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന് വര്‍ഷ, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കി സമ്പൂര്‍ണ പരിഷ്‌കരണമാണ് കൊണ്ട് വന്നത്. ഒരു വര്‍ഷ, രണ്ട് വര്‍ഷം ബിരുദാന്തര കോഴ്സുകളുമുണ്ടാകും.

എംഫില്‍ ഡിഗ്രി ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ പഠനം ഇഷ്ടാനുസരണം അവസാനിപ്പിക്കാനും, ഇടവേളകളെടുക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം അനുവാദം നല്‍കന്നു. യു ജി സി, എ ഐ സി ടി എന്നിവ ഒരൊറ്റ എജന്‍സികളാകും. ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കും. അധ്യാപകര്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡ് ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News