സിനിമ തിയറ്ററുകളും ബാറുകളും തുറക്കില്ല; രാത്രികാല കര്‍ഫ്യൂ ഒഴിവാക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം 31 വരെ തുറക്കില്ല; അണ്‍ലോക് 3.0 മാര്‍ഗരേഖ ഇങ്ങനെ

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക്  ഇളവ് വരുത്തിക്കൊണ്ട് അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസവും തുറക്കില്ല എന്നതാണ് മാര്‍ഗരേഖയിലെ പ്രധാന തീരുമാനം. സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും.

അതേസമയം, ജിംനേഷ്യങ്ങളും യോഗാ സ്ഥാപനങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക്ക് 3.0ലെ തീരുമാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല. രാത്രികാല കര്‍ഫ്യു എടുത്തുകളഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here