കവി ലൂയിസ്‌ പീറ്റർ നിര്യാതനായി

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റർ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്‌.

1986 ല്‍ ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്.  അതിനു പിന്നാലെയാണ് സാംസ്‌കാരിക കൂട്ടായ്‌മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്.

ഡോളിയാണ് ഭാര്യ. ദിലീപ്, ദീപു എന്നീവര്‍ മക്കളാണ്. ‘ലൂയി പാപ്പാ’ എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News