മോദിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുന്നു; കേന്ദ്രീകരണത്തെ ചെറുക്കണം: യെച്ചൂരി

ദില്ലി: ഏകപക്ഷീയ നടപടികൾ വഴി മോദിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി പ്രതികരിച്ചു. വിദ്യാഭ്യാസം ഭരണഘടനയുടെ സമവർത്തിപട്ടികയിലുള്ള വിഷയമാണ്‌.

പാർലമെന്റിനെയും സംസ്ഥാനസർക്കാരുകളെയും  വിദ്യാഭ്യാസമേഖലയിൽ താൽപര്യമുള്ള മറ്റുള്ളവരെയും മറികടന്നാണ്‌ പുതിയ നയം കൊണ്ടുവന്നത്‌. കേന്ദ്രത്തിനു വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വർഗീയവൽക്കരണം, വാണിജ്യവൽക്കരണം എന്നിവയെ ചെറുക്കണം – യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News