പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ വധശ്രമം: കോണ്‍ഗ്രസ് ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഡിഐഎഫ്ഐ.

എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളും മറ്റു ഉന്നതരും ചേര്‍ന്ന് കണ്ണൂരില്‍ നിന്നും ധനരാജ് വധക്കേസില്‍ പ്രതിയായ ആര്‍എസ്എസുകാരെ കൊണ്ടുവന്നാണ് വധിക്കാന്‍ ആലോചന നടത്തിയത്. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടലിന്റെ ഭാഗമായി ഈ നീക്കം പൊളിയുകയായിരുന്നു.

അധികാരക്കൊതിയില്‍ വിളറി പിടിച്ചു നടക്കുന്ന കോണ്‍ഗ്രസ് അധികാരത്തിനു വേണ്ടി എന്തും ചെയ്യും എന്നതിന് തെളിവാണ് ആര്‍എസ്എസിനെ കൂട്ടുപിടിച്ചുള്ള ഈ വധശ്രമം. ഈ പ്രതികളെ ജാമ്യത്തിലിറക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വന്നതും ഇതിന് തെളിവാണ്.

കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും, കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News