സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മ‍ഴ തുടരും; വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മ‍ഴ തുടരും. ഇന്ന് വടക്കന്‍ ജില്ലകളില്‍ കനത്ത മ‍ഴയ്ക്ക് സാധ്യത. മലപ്പുറം,കോ‍ഴിക്കോട്,വയനാട്,കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്.

ആലപ്പു‍ഴ,കോട്ടയം,എറണാകുളം, തൃശുര്‍ പാലക്കാട് എന്നീ ജില്ലകളിലും കന്നത മ‍ഴയ്ക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിന് ഒ‍ഴിവാക്കണമെന്നും മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മ‍ഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോ‍ഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ളില്‍ ശക്തമായ മ‍ഴ ലഭിക്കാനാണ് സാധ്യത.

ഇതില്‍ കണ്ണൂരും കാസര്‍ഗോഡും അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മ‍ഴ ലഭിക്കും. ആലപ്പു‍ഴ,കോട്ടയം,എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കി ജില്ലയില്‍ ഇന്ന് മ‍ഴ കുറവായിരിക്കാനാണ് സാധ്യത.

അതേസമയം മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here