സ്വര്‍ണക്കടത്ത് കേസ്; കോണ്‍സുലേറ്റിലെ ആറുമാസത്തെ മു‍ഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കും; നിര്‍ണായക നീക്കവുമായി കസ്റ്റംസ്

സ്വര്‍ണക്കള്ളക്കടത്തില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. മണക്കാട് യു.എ.ഇ കോണ്‍സുലേറ്റിലെ ആറുമാസത്തെ മു‍ഴുവന്‍ ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെടും. പ്രതികളുടെ മൊ‍ഴികളിലെ വൈരുദ്ധ്യം തിരിച്ചറിയുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുക. ട്രേഡ് യൂണിയന്‍ നേതാവ് ഹരിരാജിനോട് അടിയന്തിരമായി കൊച്ചിയിലെത്താന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചു.

സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കത്തിനാണ് കസ്റ്റംസ് ഒരുങ്ങുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലെ ക‍ഴിഞ്ഞ ആറുമാസത്തെ മു‍ഴുവന്‍ ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെടും. പ്രതികള്‍ കടത്തികൊണ്ടുവന്ന ബാഗേജുകള്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എത്തിയിരുന്നോ എന്നറിയുതിനാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. യു.എ.ഇ കോണ്‍സുലേറ്റിലേക്കാണ് തങ്ങള്‍ ബാഗേജുകള്‍ എത്തിച്ചിരുന്നതെന്നാണ് സ്വപ്നയും സരിത്തും നല്‍കിയ മൊ‍ഴി.

ഇത് വ്യക്തമാക്കുന്നതിനാണ് യു.എ.ഇ കോണ്‍സുലേറ്റിലേ കെട്ടിടത്തിനുള്ളിലേയും പുറത്തേയും ആറുമാസത്തെ ദൃശ്യങ്ങള്‍ പരിശോധിക്കുക. ഇതിനായി കസ്റ്റംസ് ദില്ലിയിലെ യു.എ.ഇ നയതന്ത്ര കാര്യാലയത്തിന് കത്ത്നല്‍കും. ഇക്കാര്യം വിദേശകാര്യ വകുപ്പിനേയും കസ്റ്റംസ് അറിയിക്കും. അതോടൊപ്പം ട്രേഡ് യൂണിയന്‍ നേതാവ് ഹരിരാജിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഹരിരാജിനെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News