മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 9211 റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 4,00,651 ആയി ഉയർന്നു. ഇന്ന് ഒരു മലയാളിയടക്കം 298 പേർ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 14,463 ആയി.

മുംബൈയിൽ രോഗം ഇരട്ടിക്കുന്ന നിരക്ക് 72 ദിവസമായി രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 76 ശതമാനവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 11643 പേരിൽ നടത്തിയ പരിശോധന ഫലത്തിൽ 1104 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ നിലവിൽ 7178 കിടക്കകൾ ഒഴിവുണ്ടെന്ന് ബി എം സി അറിയിച്ചു. ഇതിൽ അയ്യായിരത്തോളം ഓക്സിജൻ കിടക്കകളാണ്. കൂടാതെ 204 ഐ സി യു കിടക്കകളും വിവിധ ആശുപത്രികളായി ഒഴിവുണ്ട്.

2 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ മാത്രമാണ് ധാരാവി ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്; മൊത്തം രോഗബാധിതർ 2,545 ആയി ഉയരുന്നു. പ്രദേശത്ത് 83 പേർ മാത്രമാണ് ചികിത്സയിൽ ഉള്ളതെന്നും 2,212 രോഗികളെ സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തതായും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 277 കേസുകൾ റിപ്പോർട്ട് ചെയ്തു. പൻവേലിൽ 119 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here