കൊവിഡ് പ്രതിസന്ധികളെ അതിജീവിക്കാന്‍ പുത്തന്‍ ആശയവുമായി ലക്ഷ്മി മേനോന്‍

കൊവിഡ്കാല പ്രതിസന്ധികളെ അതിജീവിക്കാനായി പുത്തന്‍ ആശയവുമായി വനിതാ സംരംഭക രംഗത്ത്.പ്ര‍ളയത്തില്‍ മുങ്ങിയ ചേന്ദമംഗലം കൈത്തറിയെ കൈപിടിച്ചുയര്‍ത്തിയ ചേക്കുട്ടിപാവയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലക്ഷ്മി മേനോനാണ് പുതിയ ആശയം സമൂഹത്തിന് പരിചയപ്പെടുത്തുന്നത്.

പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും നിര്‍മ്മാണ ശേഷം ബാക്കി വരുന്ന ചെറു കഷ്ണങ്ങള്‍ ശേഖരിച്ച് കിടക്ക നിര്‍മ്മിച്ച് കോവിഡ് കെയര്‍ സെന്‍ററുകള്‍ക്ക് കൈമാറാം എന്നതാണ് പുതിയ ആശയം.

രണ്ട് വര്‍ഷം മുന്‍പുണ്ടായ മഹാപ്രളയത്തില്‍ മുങ്ങിയ ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായി ചേക്കുട്ടിപ്പാവയെ അവതരിപ്പിച്ച ലക്ഷ്മി മേനോനോനെ ആരും മറന്നുകാണാനിടയില്ല.ഇപ്പോ‍ഴിതാ കോവിഡ്കാലത്തെ അതിജീവിക്കാനായി പുതിയ ആശയവുമായി വീണ്ടും രംഗത്തെത്തുകയാണ് വനിതാ സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയുമായ ലക്ഷ്മി മേനോന്‍.

സംസ്ഥാനത്ത് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും നിര്‍മ്മാണ ശേഷം ബാക്കി വരുന്ന ചെറു കഷ്ണങ്ങള്‍ ശേഖരിച്ച് അവകൊണ്ട് കിടക്ക നിര്‍മ്മിക്കുക എന്നതാണ് പുതിയ ആശയം. പഞ്ചായത്തുകളില്‍ തുടങ്ങുന്ന കോവിഡ് കെയര്‍ സെന്‍ററുകളിലേക്കായി ഈ കിടക്കകള്‍ നല്‍കാം.കിടക്ക നിര്‍മ്മാണം തൊ‍ഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോവിഡ്കാലത്ത് തൊ‍ഴിലില്ലാതായ പാവപ്പെട്ടവര്‍ക്ക് വരുമാനമാര്‍ഗ്ഗമാകുമെന്നും ലക്ഷ്മി മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കിടക്കള്‍ മൃദുവായതും വൃത്തിയുള്ളതും വാട്ടര്‍പ്രൂഫുമാണെന്നതും പ്രത്യേകതയാണ്.അന്താരാഷ്ട്രതലത്തില്‍വരെ ഹിറ്റായ ചേക്കുട്ടിപ്പാവയെപ്പോലെ ഈ ആശയവും പൊതുസമൂഹം ഏറ്റെടുക്കുമെന്നാണ് ലക്ഷ്മി മേനോന്‍റെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News