പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമം; ആര്യാടൻ ഷൗക്കത്തും ആര്‍എസ്എസ് ക്രിമിനലുകളുമുള്‍പ്പെടെ 10 ഓളം പേര്‍ക്കെതിരെ കേസെടുത്തു

പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമം നടത്തിയ സംഭവത്തില്‍ ആര്യാടൻ ഷൗക്കത്തുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു.

പി വി അന്‍വര്‍ എം എല്‍ എ യെ വധിക്കാനുള്ള ആര്‍എസ്എസ് കോണ്‍ഗ്രസ് നീക്കം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. അന്‍വറിനെ വധിക്കാന്‍ മുരുകേശ് നരേന്ദ്രന്‍ എന്ന ആര്‍എസ്എസുകാരന്‍ കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ നിലമ്പൂരില്‍ എത്തിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ ഒത്താശയോടെയായിരുന്നു വധശ്രമമെന്ന് പിവി അന്‍വര്‍ ആരോപിച്ചിരുന്നു. വധ ഗൂഢാലോചനയെ പറ്റി ഉന്നതതല അമ്പേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തത്.

അന്‍വറിനെ വധിക്കാന്‍ കുറ്റകരമായ ഗൂഢാലലാചന നടത്തി എന്നാണ് കേസ്.

ഷൗക്കത്തിന് പുറമേ മുരുകേശ് നരേന്ദ്രന്‍, ജയ മുരുകേശ്, എം.പി വിനോദ്, ഷാജഹാന്‍ പായമ്പാടം, മൂര്‍ഖന്‍ ഷറഫുദീന്‍, കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ജിഷ്ണു, ലിനേഷ്, അഭിലാഷ് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലക്കേസിലടക്കം പ്രതിയായ വിപിന്‍, ജിഷ്ണു, അഭിലാഷ് എന്നിവരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നിലമ്പൂരില്‍ നിന്നെത്തിയ പ്രത്യേക സംഘം ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here