വില കൂടിയ ചെരുപ്പ് കടിച്ച് നശിപ്പിച്ചു; ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി

വില കൂടിയ ചെരുപ്പ് നായ കടിച്ചതിനെത്തുടർന്ന്‌‌ ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി. കൊല്ലം സ്കൂൾ ജങ്‌ഷൻ പെട്രോൾ പമ്പിനു സമീപം ഫ്ലാറ്റിലെ താമസക്കാരൻ നായകളെ കൊല്ലാൻ ശ്രമിച്ചെന്നാണ്‌ ആരോപണം.

വീട്ടുവാതിലിൽ കിടന്ന വിലയേറിയ ചെരുപ്പ്‌ നായ കടിച്ച്‌ നശിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ഭക്ഷണത്തിൽ വിഷം കലർത്തി നായകൾക്ക്‌ നൽകുകയായിരുന്നു. വിഷം ഉള്ളിൽചെന്ന്‌ അവശനിലയിലായ നായകൾ റോഡരുകിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അഭിലാഷ് പുരുഷോത്തമൻ നടത്തിയ അന്വേഷണത്തിലാണ്‌ സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നായ്‌ക്കുഞ്ഞുങ്ങൾക്ക്‌ മരുന്നും വെള്ളവും ഭക്ഷണവും നൽകി. നായകൾ ആരോഗ്യനില വീണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News