കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സാമുഹിക – മത കൂട്ടായ്മകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര മാനദണ്ഡങ്ങൾ
സംസ്ഥാന സർക്കാർ ലഘുകരിച്ചെന്നും നൂറ് പേർക്ക് വരെ അനുമതി നൽകുകയാണന്നും ആരോപിച്ച് ഹൈക്കോടതിയിലെ രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
കേന്ദ്ര സർക്കാരിന്റേയും ഹൈക്കോടതിയുടെയും നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മെയ് 30 ന് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം ആരാധനക്ക് വിലക്കില്ലെന്ന് സർക്കാർ അറിയിച്ചു.
ജൂൺ നാലിലെ കേന്ദ്ര ഉത്തരവു പ്രകാരം സാമുഹിക അകലവും നിഷ്ക്കർഷിച്ചിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലും സ്വകാര്യ അമ്പലങ്ങളിലും ആരാധന നടക്കുന്നുണ്ടന്നും ഹർജിക്കാർ കേന്ദ്ര മാനദണ്ഡങ്ങൾ ചോദ്യം ചെയ്തിട്ടില്ലന്നും സർക്കാർ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.