സൂചിയുമായി ഡോക്ടർ ; ജനൽകർട്ടനുള്ളിൽ ഒളിച്ച് കുഞ്ഞിപ്പൂച്ച! ഡോക്ടർ കിരണ് ദേവ് പങ്കുവെച്ച വീഡിയോ കാണാം

സൂചിയുമായി ഡോക്ടർ !! ജനൽകർട്ടനുള്ളിൽ ഒളിച്ച് കുഞ്ഞിപ്പൂച്ച. മനുഷ്യക്കുഞ്ഞുങ്ങൾക്ക് മാത്രമല്ല സൂചിപ്പേടി.ഡോക്ടർ കിരണ് ദേവ് പങ്കുവെച്ച ചിരിപ്പിക്കുന്ന വീഡിയോ.

വ‍ഴുതക്കാട് ഹാച്ചികോ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർ കിരണ് ദേവ് പങ്കുവെച്ചതാണ് ഈ രസകരമായ വീഡിയോ. തിരുവനന്തപുരം ചാക്കയിൽ ഉള്ള അനുരൂപിന്‍റെയും അപ്സരയുടേയും വീട്ടിലെ ചക്കൻ എന്ന പേരുള്ള കുഞ്ഞിപ്പൂച്ചയാണ് ഈ പേടിക്കാരൻ.ഇവരുടെ വീട്ടിലുള്ളത് പത്തുപൂച്ചകൾ.കാലിന് സ്വാധീനക്കുറവ് അനുഭവപ്പെട്ട ചക്കനെ ചികിത്സിക്കാനാണ് അനുരൂപ് ക‍ഴിഞ്ഞദിവസം കിരണിനെ വിളിച്ചത്.തലേന്ന് ചക്കന്‍റെ സഹോദരന് പനിക്ക് ഇഞ്ചക്ഷൻ കൊടുത്ത് പോയതാണ് ഡോക്ടർ.

അവനെ ചികിത്സിച്ച് ഡോക്ടർ മടങ്ങിയപ്പോ‍ഴാണ് ചക്കന്‍റെ അസുഖം ശ്രദ്ധയിപ്പെട്ടത്. വൈകീട്ട് ഡോക്ടറെത്തി വേദനക്കുള്ള മെലോനെക്സ് ഇഞ്ചക്ഷൻ കൊടുക്കാൻ ചക്കനെ തിരഞ്ഞപ്പോൾ കാണുന്നില്ല ! വീട്ടിനുള്ളിൽ തെരഞ്ഞപ്പോ‍ഴാണ് വിരുതൻ ജനാലക്ക് മുകളിൽ കർട്ടനുള്ളിൽ ഒളിച്ചിരിക്കുന്നത് കാണുന്നത്.! ഡോക്ടർ പകർത്തിയ ഈ പൂച്ചപ്പേടി വീഡിയോയിൽ ഒരു വയസ്സുള്ള കുഞ്ഞിപ്പൂച്ച പേടിച്ച് സ്ഥലം വിടുന്നതും കാണാം.

ഏറെ നേരം കാത്തിരുന്നാണ് ഇവനെ പിന്നീട് പിടിക്കാനായത്.വലിയ ബഹളമില്ലാതെ ഇഞ്ചക്ഷന് പിന്നീടിവൻ വ‍ഴങ്ങിയെന്ന് കിരണ് ദേവ് പറയുന്നു.രസകരമായ മറ്റൊരുകാര്യം സഹോദരന് ഇഞ്ചക്ഷൻ വെച്ച് ഡോക്ടർ പോയതിന് ശേഷം ഇവനെ ആ ഭാഗത്തൊന്നും ക‍ഴിഞ്ഞ പകലിൽ കണ്ടില്ലെന്നുള്ളതാണ്.ഡോക്ടർ വരാൻ വൈകിയതാണ് പേടിക്കുഞ്ഞൻ പെട്ടുപോവാനുള്ള കാരണം.ചക്കനിപ്പോൾ സുഖമായിരിക്കുന്നു.ഏതായാലും നമ്മെപ്പോലെ സൂചിപ്പേടിയുള്ളവരാണ് പൂച്ചക്കുഞ്ഞികളും എന്ന് മനസ്സിലായില്ലേ എന്നാണ് വീഡിയോക്ക് കീ‍ഴിലെ കമന്‍റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here