ഹാഗിയ സോഫിയ: വിഷയം മുസ്ലീംലീഗ് നിലപാട് പുനപരിശോധിക്കണമെന്ന് എംഎന്‍ കാരശ്ശേരി

തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ മുസ്ലീംലീഗ്, നിലപാട് പുന:പരിശോധിക്കണമെന്ന് ഡോ. എം എൻ കാരശ്ശേരി.

ലീഗ് ബാബറി മസ്ജിദ് മറക്കരുതെന്നും സമുദായ സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കുന്ന നിലപാട് തിരുത്തണമെന്നും എം എൻ കാരശേരി അഭിപ്രായപ്പെട്ടു.

തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയാക്കിയതിനെ അനുകൂലിച്ച ലീഗ് നിലപാട് പുന:പരിശോധിക്കണമെന്ന് ഡോ. എം എൻ കാരശ്ശേരി ആവശ്യപ്പെട്ടു.

ലീഗ് മുഖപത്രമായ ചന്ദ്രിക ‘ ദിനപത്രത്തിൽ ലേഖനം എഴുതിയ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണ്. ലീഗ് ബാബറി മസ്ജിദ് മറക്കരുത്.

സമുദായ സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കുന്ന നിലപാട് തിരുത്താൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും എം എൻ കാരശ്ശേരി പറഞ്ഞു.

അഫ്ഗാനിൽ താലിബാൻ ബുദ്ധ പ്രതിമ തകർത്തതും 92 ൽ ബാബറി മസ്ജിദ് തകർത്തതും പോലുള്ള സംഭവമാണ് തുർക്കിയിലെ ഹാഗിയ സോഫിയ വിഷയം. കോടതി വിധി പറഞ്ഞാണ് തുർക്കി പ്രസിഡൻ്റ് ഏർദോഗൻ, മ്യൂസിയം പള്ളിയാക്കാൻ തീരുമാനിച്ചത്.

ബാബറി മസ്ജിദ് കേസിലും കോടതി വിധിയാണ് ക്ഷേത്ര നിർമ്മാണത്തിന് സാഹചര്യം ഒരുക്കിയത്. ലീഗ് എടുത്ത നിലപാട് മുസ്ലീം, ക്രിസ്ത്യൻ സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്ന് ലീഗ് നേതൃത്വം ആലോചിക്കണമെന്നും എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.

ഹാഗിയ സോഫിയ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടേതിന് സമാന നിലപാട് സ്വീകരിച്ച ലീഗ് നിലപാട് വിവിധ കോണുകളിൽ നിന്ന് ചോദ്യം ചെയ്യപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News