ഇടുക്കി: കൊവിഡ് വൈറസ് ബാധയെ തുരത്താമെന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പീരുമേട് പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ 13-ാം വാര്‍ഡിലായിരുന്നു സംഭവം. ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയത്. തുടര്‍ന്ന് പാസ്റ്ററെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പിന്നീട് പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി. ഏകദേശം അറുപതിലധികം വീടുകളിലാണ് പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതെന്നാണ് വിവരങ്ങള്‍.

Get real time update about this post categories directly on your device, subscribe now.