തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി; യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം.

ഓഗസ്റ്റ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണ്.

ആള്‍ക്കൂട്ടം അനുവദിക്കില്ല. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കും. ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനാണ് സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി.

പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കും. രാത്രി ഒന്‍പത് മണിവരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും. അവശ്യ, അവശ്യ ഇതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇ- കോമേഴ്സ് സ്ഥാപനങ്ങളെ അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News