നടന്‍ അശുതോഷ് മരിച്ച നിലയില്‍

മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസായിരുന്നു.

മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ മുറിയില്‍ പോയതായിരുന്നു.

വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ് അശുതോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്തി ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ശ്രദ്ധേയനായത്. കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here