വികലമായ കേന്ദ്ര വിദ്യഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം; ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്റിംഗ്‌

ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ട്വിറ്ററിൽ #RejectNEP2020 എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗാണ്.

രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറ്റിമറിക്കുന്ന പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവുമാണ് പുതിയ നയത്തിന്റെ കാതൽ.

പാർലമെന്റിൽ ചർച്ചചെയ്യാതെയും സംസ്ഥാനസർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയുമാണ് സമവർത്തിപട്ടികയിലുള്ള വിദ്യാഭ്യാസവിഷയത്തിൽ തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News