തിരുവനന്തപുരം: രോഗവ്യാപനം കൂടിയ തിരുവനന്തപുരത്ത് പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കയൊരുക്കി. 1512 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നു. 888 കിടക്കകള്‍ ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ പൂര്‍ണ്ണ കൊവിഡ് ആശുപത്രിയാക്കും, അടുത്ത ഘട്ടത്തില്‍. ഇവിടെ ചികിത്സയിലുള്ള രോഗികളെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ ക്രമീകരണം ഏര്‍പ്പെടുത്തി.
769 കിടക്കകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കയും ഉണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കാം.
കൊല്ലത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലത്ത് കശുവണ്ടി ഫാക്ടറികള്‍ തുറക്കും.
പത്തനംതിട്ടയില്‍ പൊലീസിന്റെ എആര്‍ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാര്‍ക്കും ക്യാംപ് സന്ദര്‍ശിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് മഴ ശക്തി പ്രാപിച്ചു. ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്നു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നു.
മലപ്പുറത്ത് കൊണ്ടോട്ടിയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രികളടക്കം അഞ്ച് കേന്ദ്രങ്ങളിൽ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കും. ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കരുതൽ കെയർ സെന്‍റർ ആരംഭിച്ചു.
വയനാട്ടിലെ പെരിയ, പാൽച്ചുരം,കുറ്റിയാടി ചുരങ്ങളിൽ ചരക്ക്- മെഡിക്കൽ ഗതാഗതം മാത്രമേ അനുവദിക്കൂ. എവിടെയും 20-ൽ കൂടുതൽ പേർ വിവാഹത്തിൽ പങ്കെടുക്കരുത്. വിവാഹ ചടങ്ങ് മൂന്ന് മണിക്കൂറിൽ കൂടരുത്.

Get real time update about this post categories directly on your device, subscribe now.