ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ക്യാംപുകള്‍ക്ക് കെട്ടിടം സജ്ജീകരിച്ചു; മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി വ്യാപക മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപക മഴയെ തുടര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി.

കോട്ടയം, വൈക്കം കുമരകം, ചേര്‍ത്തല, എറണാകുളം, കണ്ണൂര്‍, വെള്ളാനിക്കര, കൊച്ചി, കക്കയം മേഖലയില്‍ 150 മി.മീ-ലധികം അധികം മഴയുണ്ടായി. ചിലയിടത്ത് വെള്ളക്കെട്ടുമുണ്ടായി.

ഇന്നും നാളെയും കൂടി ചില ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രവചിച്ചു. ആഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ അതിതീവ്ര മഴയുണ്ടായത് ഇത്തരം സാഹചര്യത്തിലാണ്.

എന്നാല്‍ അതിതീവ്ര മഴ സാധ്യത പ്രവചിച്ചിട്ടില്ല. എന്നാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ക്യാംപുകള്‍ക്ക് കെട്ടിടം സജ്ജീകരിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News