”ഉദാത്തമായ സാമൂഹിക ബോധമാണ് ഫായിസ് പകര്‍ന്നത്”; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”എത്ര വലിയ പ്രശ്‌നത്തിന് നടുവിലും തളരാതെ മുന്നോട്ട് പോകാന്‍ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം.

പ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്തം കുഞ്ഞുങ്ങള്‍ ഏറ്റെടുക്കുന്നു. അതിലെ സന്തോഷം അനിര്‍വചനീയം.

മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകള്‍ നമ്മള്‍ സ്വീകരിച്ച് ഹൃദയത്തോട് ചേര്‍ത്തില്ലേ? പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായി.

ഫായിസ് ഒരു മാതൃകയാണ് മുന്നോട്ടുവച്ചത്. ഫായിസിന് മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

മലപ്പുറം കളക്ടര്‍ അതേറ്റു വാങ്ങി. ബാക്കി തുക ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കി.

ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകര്‍ന്നത്. പ്രതീക്ഷയും ദയാാവായ്പുമാണ് നമ്മളെ നയിക്കേണ്ടത്. ഫയാസിനെയും കുഞ്ഞിനെ പിന്തുണച്ച രക്ഷിതാക്കളെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here