ഒഴുക്കില്‍പ്പെട്ട വയോധികയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചു; സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് ആദരവുമായി ഡിവൈഎഫ്ഐ

മണിമലയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ച് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി. കോട്ടയം മണിമല സ്വദേശി ഓമനയുടെ ജീവനാണ് റെജി രക്ഷിച്ചത്. തിരുവല്ല പ്ലാമ്പറമ്പ് സ്വദേശി റെജിയാണ്.

മണിമലയില്‍ നിന്നുമാണ് ഓമന ഒഴുക്കില്‍പ്പെട്ടുപോയത്. മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് തോണ്ടറപ്പാലത്തിന് താഴെ വളരെ ആഴമുള്ള ആറ്റിലേക്ക് റെജി വള്ളവുമായി ഇറങ്ങിയത്.

ഓമനയെ കരയ്ക്കെത്തിച്ച ഉടന്‍ തന്നെ റെജി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെത്തി തിരുവല്ല ഗവ. ആശുപത്രിയില്‍ ഓമനയെ എത്തിക്കുകയായിരുന്നു.

കൂലിപ്പണിക്കാരനായ റെജി അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം റോഡ് പുറമ്പോക്കിലാണ് താമസം. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രവര്‍ത്തകര്‍ വീട്ടിലെത്തി റജിയെ ആദരിച്ചു.

കഴിഞ്ഞ ദിവസം, കാസര്‍കോട് ക്വാറന്റൈനില്‍ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചപ്പോള്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രക്ഷിച്ചത് വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News