നടുറോഡില്‍ മയിലുകളുടെ ഏറ്റുമുട്ടല്‍; കാഴ്ചക്കാര്‍ക്ക് കൗതുകമായി ഈ മയില്‍പ്പോരാട്ടം; ചിത്രങ്ങള്‍

തിരുവനന്തപുരം: കാളപ്പേര്, കോഴിപ്പോര് എന്നൊക്കെ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. മയില്‍പ്പോര് പക്ഷെ നമ്മളില്‍ പലരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇതാ തിരുവനന്തപുരം നെടുമങ്ങാട് നടന്ന ഒരു മയില്‍പ്പോര്.

നടുറോഡില്‍ സുന്ദരന്‍മാരായ രണ്ട് മയിലുകള്‍ ഏറ്റുമുട്ടിയപ്പോള്‍ തീ പാറി. വായുവില്‍ ഉയര്‍ന്നു ചാടിച്ചവിട്ടിയാണ് തന്റെ ശത്രുവിനെ വീഴ്ത്താന്‍ ഒരുവന്‍ നടത്തിയ ശ്രമം.

യുദ്ധം അല്‍പ്പനേരം നീണ്ടുവെങ്കിലും,ആളുകള്‍ കൂടിയതോടെ ഇരുവരും സലാം പറഞ്ഞു പിരിഞ്ഞു. അല്‍പ്പനേരമെങ്കിലും കാഴ്ചക്കാര്‍ക്കു കൗതുകമായി ഈ മയില്‍പ്പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News