കൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് നിര്‍മ്മാണപിഴവ് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജില്ലാ കളക്ടറെ ഏല്‍പ്പിക്കും: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തില്‍ ബുധനാഴ്ചയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി വീണ്ടും വിശദീകരണം തേടി.

മുല്ലശ്ശേരി കനാലിന്റെ നിര്‍മ്മാണപിഴവുകള്‍ പരിഹരിക്കാന്‍ കൊച്ചി നഗരസഭക്ക് കഴിയുന്നില്ലെങ്കില്‍ ജില്ലാ കളക്ടറോട് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി.

ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാവും ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുക. രണ്ട് വര്‍ഷമായിട്ടും കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.

മുല്ലശേരി കനാലിന്റെ നിര്‍മാണ പിഴവാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.കിഴക്കന്‍ മേഖലയില്‍ നിന്ന് പേരണ്ടൂര്‍ കനാലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിന് റെയില്‍വേ ലൈന്‍ ഭാഗത്ത് തടസ്സമുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

പി ആന്റ് ടി കോളനി നിവാസികളെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ 2018 ല്‍ ഉത്തരവിറക്കിയെങ്കിലും പുനരധിവാസത്തിന് നടപടി ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത് .വെള്ളക്കെട്ട് സംബന്ധിച്ച കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News