സ്വര്‍ണക്കടത്ത് കേസിന്‍റെ നാള്‍വഴികള്‍

സ്വര്‍ണക്കടത്ത് കേസ് നാള്‍ വഴികള്‍:

ജൂണ്‍ 30: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരത്തെത്തുന്നു. ജൂലൈ 5 വരെ സംശയത്തെ തുടര്‍ന്ന് തടഞ്ഞുവെയ്ക്കുന്നു

ജൂലൈ 5ന് പരിശോധനയില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തുന്നു. പി എസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നു

ജൂലൈ 6:   സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു

ജൂലൈ 7:  എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

ജൂലൈ 7:   സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ജൂലൈ 8:   കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ജൂലൈ 8:   സംശയം സന്ദീപിലേക്ക് ;സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്യുന്നു…

ജൂലൈ 10:  സ്വർണക്കടത്ത് കേസ് എൻ.ഐ.എ.യ്ക്ക് വിട്ട്  കേന്ദ്ര സർക്കാർ ഉത്തരവിറക്കി

ജൂലൈ 11:  കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പൊലീസ് പിടിയാലാകുന്നു…

ജൂലൈ 12:  സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണി കെ.ടി.റമീസ് പിടിയിൽ…

ജൂലൈ 14:  ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു

ജൂലൈ 16:  കേസിലെ പ്രതി ഫൈസൽ ഫരീദിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു…

ജൂലൈ 16:  മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു..

ജൂലൈ 19:  മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ

ജൂലൈ 23:  ശിവശങ്കറിനെ 5 മണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

ജൂലൈ 24:  സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി

ജൂലൈ 27ന് 9.30 മണിക്കൂറും, ജൂലൈ 28ന് 10.30 മണിക്കൂറും ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News