ജിനില്‍ മാത്യുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്‌

വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരിയെ രക്ഷിച്ച ജിനിൽ മാത്യുവിന്റെ കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്.

കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ മാത്യുവിന്റെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചശേഷം ജിനിൽ സ്വയം ക്വാറന്റൈനിൽ പോയിരുന്നു.

ഇനി പരിശോധനയൊന്നും വേണ്ടെന്ന്‌ ആരോഗ്യവകുപ്പ് അറിയിച്ചെങ്കിലും കുറച്ചുദിവസംകൂടി ക്വാറന്റൈനിൽ കഴിയാനാണ്‌ ജിനിൽ മാത്യുവിന്റെ തീരുമാനം. കുഞ്ഞിന്‌ വെള്ളിയാഴ്ച വീണ്ടും കോവിഡ് പരിശോധന നടത്തും. നെഗറ്റീവാണെങ്കിൽ വീട്ടിലേക്ക്‌ പോകാം.

മാതാപിതാക്കളുടെപരിശോധനാഫലം നെഗറ്റീവായിരുന്നു. ബിഹാറിൽനിന്ന്‌ എത്തിയ മാതാപിതാക്കൾക്കൊപ്പം ക്വാറന്റൈനിലായിരുന്നപ്പോഴാണ്‌ കുഞ്ഞിനെ വിഷപ്പാമ്പ്‌ കടിച്ചത്‌. എല്ലാവരും കോവിഡിനെ ഭയന്ന്‌ മാറിനിന്നപ്പോൾ സിപിഐ എം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയായ ജിനിൽ മാത്യു ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മനുഷ്യത്വപരമായ നടപടി എല്ലാവരുടെയും പ്രശംസപിടിച്ചുപറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News