എറണാകുളത്തും, കാസര്‍ഗോഡും, കൊല്ലത്തും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് എറണാകുളത്തും കാസര്‍കോടും ഓരോ മരണം. എറണാകുളത്ത് തൃപ്പൂണിത്തുറ കരിങ്ങാട്ടിരിയാണ് വയോധിക കൊവിഡ് ബാധിച്ച് മരിച്ചത്.

ചാക്കിയാട്ടില്‍ ഏലിയാമ്മയാണ് മരണപ്പെട്ടത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 85 വയസായിരുന്നു.

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി 69 കാരനായ കെ പി അബ്ദുള്‍ റഹ്മാനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

3 ദിവസം മുമ്പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാള്‍ മരണപ്പെട്ടത്. അബ്ദുള്‍ റഹ്മാന്റെ മകന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

കൈക്കോട്ട് കടവില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ വിവാഹ ചടങ്ങില്‍ മകനും പങ്കെടുത്തിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വിവാഹത്തില്‍ പങ്കെടുത്ത 36 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇവരുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണ്.

കൊല്ലത്ത് ഹൃദയാഘാതത്തെ തുടർന്നു മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഉമയനല്ലൂർ പന്നിമൺ സ്വദേശി രാധാകൃഷ്ണപിള്ളക്കാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ഫലം  പോസിറ്റീവായത്.

കഴിഞ്ഞ ജൂൺ 26 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു

കഴിഞ്ഞ ദവസം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എൻ.എസ്.സഹകരണ ആശുപത്രിയിൽ കൊണ്ടു പോകും വഴി മരിച്ചു. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പ്രൊട്ടോകോൾ പ്രകാരം സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News