ലോകത്ത് കൊവിഡ് ബാധിതര്‍ 1.74 കോടി; മരണം 6.75 ലക്ഷം; രാജ്യത്തും കൊവിഡ് വ്യാപനം രൂക്ഷം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. ഇതുവരെ 1,74,49,000പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6.75 ലക്ഷം കവിഞ്ഞു. ഒരു കോടി ഒന്‍പതി ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 64,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 58,000 ല്‍ അധികം പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലും ആയിരത്തലിധകം പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

റഷ്യയില്‍ 5,000ല്‍ അധികം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നൂറിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 11,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഇന്ന് 16 ലക്ഷം കടക്കും. മഹാരാഷ്ട്രയില്‍ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശില്‍ പതിനായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണ്ണാടകത്തില്‍ ആറായിരത്തിനും തമിഴ്‌നാട്ടില്‍ അയ്യായിരത്തിന് അഞ്ഞൂറിനും മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. അതേ സമയം അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും.

അര്‍ദ്ധരാത്രി നിലവില്‍ വരുന്ന അണ്‍ലോക്ക് മൂന്നില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതല്‍ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാനും അനുമതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News