കൊവിഡ് ഭയം, സഹായത്തിനാരും എത്തിയില്ല; വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പത്തനംതിട്ട: സഹായത്തിനാരുമില്ലാത്ത വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. മുട്ടിനുപുറം തലക്കേരില്‍ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (85)യുടെ മൃതദേഹമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏലിയാമ്മ മരിച്ചത്.
കൊവിഡ് കാലമായതുകൊണ്ട് സഹായത്തിനാരും എത്തിയില്ല. സംസ്‌കാരം നടത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മോനച്ചന്‍ പലരോടും സഹായാഭ്യര്‍ഥന നടത്തി. എന്നാല്‍ കൊവിഡ് ഭയന്ന് ആരും എത്തിയില്ല. ഉപേക്ഷിച്ചു പോയ മക്കളും വന്നില്ല.

തുടര്‍ന്ന് പഞ്ചായത്തംഗമായ എ ടി ജയപാലന്‍ പഞ്ചായത്ത് പ്രസിഡന്റ് എംടി അനസൂയാദേവിയെ വിവരം അറിയിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തക കൂടിയായ അനസൂയാദേവി ഓതറ ആല്‍ത്തറ യൂണിറ്റ് സെക്രട്ടറി സുരാജ് സോമനുമായി ബന്ധപ്പെട്ടു. ഇതോടെ യൂണിറ്റ് പ്രസിഡന്റ് രാജേഷ്, ബിനീഷ് മോഹന്‍, അശ്വിന്‍ മനാഹര്‍, പി അശ്വിന്‍, അഭിരാം, അഖില്‍ സാനു എന്നിവര്‍ ഏലിയാമ്മയുടെ വീട്ടിലെത്തി.

മൃതദേഹം ശുചിയാക്കല്‍ മുതലുള്ള ജോലികള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. വൈകുന്നേരത്തോടെ കോഴിമലയിലെ പൊതുശമ്ശാനത്തില്‍ എത്തിച്ച മൃതദേഹം യുവാക്കളുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News