തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്കും രോഗം ബാധിച്ചു.

ജില്ലയിൽ ക്ളസ്റ്ററുകൾക്ക് പുറത്ത് രോഗം വ്യാപിക്കുന്നതിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും രോഗം ബാധിക്കുന്നതുമാണ് ആശങ്ക ഇരട്ടിയാക്കുന്നത്.

ശ്രീചിത്രാ ആശുപത്രിയിലെ ഒരു സീനിയർ റെസിഡന്‍റ് ഡോക്ടർക്കും രണ്ടു രോഗികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗ ലക്ഷണങ്ങളില്ലാത്ത ഡോക്ടർക്ക് റുട്ടീൻ പരിശോധനയിലാണ് പോസീറ്റീവായത്. ഡോക്ടറെ വീട്ടിൽ ചികിത്സയിലെക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിൽ ആശങ്കയുയർത്തി.

ശസ്ത്രക്രിയയ്ക്കായി എത്തിയ മറ്റൊരു രോഗിക്കും രോഗബാധ സ്ഥിരീകരിച്ചു. രണ്ടു രോഗികളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി. ഡോക്ടർമാർ അടക്കം 20 പേരെ ശ്രീചിത്രാ ആശുപത്രിയിൽ നിരീക്ഷണത്തിലെക്കും മാറ്റ്.

കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.രണ്ടു ദിവസത്തിനിടെ സ്റ്റേഷനിലെ 4 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. ഇൗ മാസം 27ന് സ്റ്റേഷനിലെ ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 16 പൊലീസുകാരെ ക്വാറന്‍റൈനിലാക്കിയിരുന്നു.

ഇന്നത്തെ കേസിന്‍റെ പശ്ചാത്തലത്തിൽ ബാക്കി ഡ്യൂട്ടിയിലൂണ്ടായിരുന്ന പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. സ്റ്റേഷനിൽ പുതിയ സംഘത്തിന് ചുമതല നൽകി.

ക്ളസ്റ്ററുകൾക്ക് പുറത്ത് രോഗം വ്യാപിക്കുന്ന പ്രദേശത്ത് കൂടുതൽ ആന്‍റിജൻ പരിശോധന ആരംഭിച്ചു ക‍ഴിഞ്ഞു. രോഗ വ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലും മാറ്റം വരുത്തുന്നുണ്ട്.

ഗൺമാന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ക‍ഴിഞ്ഞ ദിവസം വരെ ഗൺമാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഡ്രൈവർക്കും പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News