പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. ജലന്ധര്‍ ഡിവിഷന്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജ്യൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സേവനം തേടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here