തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി മുള്ളന്‍പന്നിയുടെ ഓട്ടം; സാഹസികമായി പിടികൂടി രക്ഷിച്ച് വാര്‍ഡ് മെമ്പര്‍

തൃശ്ശൂര്‍ തിരുവില്വാമലയില്‍ തലയില്‍ കുടുങ്ങിയ ഇരുമ്പ് ടിന്നുമായി ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍ പന്നിക്ക് വാര്‍ഡ് മെമ്പര്‍ രക്ഷകനായി. തിരുവില്വാമല ഗ്രാമ പഞ്ചായത്തിലെ പറകൊട്ടുപാടം വാര്‍ഡ് മെമ്പര്‍ മധു ആനന്ദ് ആണ് സാഹസികമായി മുള്ളന്‍ പന്നിയെ പിടികൂടി രക്ഷിച്ചത്.

തിരുവില്വാമല കുത്താമ്പുള്ളിയിലാണ് തലയില്‍ ഇരുമ്പ് ടിന്ന് കുടുങ്ങിയ നിലയില്‍ മുള്ളന്‍ പന്നി എത്തിയത്. ശബ്ദം കേട്ട നാട്ടുകാരാണ് കഴുത്തില്‍ പെയിന്റ് ടിന്‍ കുടുങ്ങിയ നിലയില്‍ മുള്ളന്‍ പന്നിയെ കണ്ടത്. കാഴ്ച്ച തടസ്സപ്പെട്ടതിനാല്‍ മുള്ളന്‍ പന്നി അക്രമാസക്തന്‍ ആയിരുന്നു.

ഇതോടെ നാട്ടുകാര്‍ അടുത്ത് പോകാന്‍ ഭയന്നു. നിരവധി തവണ മുള്ളന്‍ പന്നിയെ പിടികൂടി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടര്‍ന്ന് പഞ്ചായത്ത് മെമ്പറും സി പി ഐ എം പ്രവര്‍ത്തകനുമായ മധു ആനന്ദ് സാഹസികമായി മുള്ളന്‍ പന്നിയെ പിടികൂടി രക്ഷപ്പെടുത്തിയത്.

മധു ആനന്ദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി രക്ഷിച്ച മുള്ളന്‍ പന്നിയെ മായന്നൂര്‍ ഫോറസ് സ്റ്റേഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി ഏറ്റുവാങ്ങി. കഴുത്തിലെ ഇരുമ്പ് ടിന്ന് ഒഴിവാക്കിയതിന് ശേഷം വനപാലകര്‍ മുള്ളന്‍ പന്നിയെ കായാമ്പൂവം വനമേഖലയില്‍ വിട്ടു. മുന്‍പും പല തവണ നാട്ടില്‍ എത്തിയ വന്യമൃഗങ്ങളെ പിടികൂടി രക്ഷിച്ച് കാട്ടിലേക്ക് തിരിച്ചയാക്കാനും മധു ആനന്ദ് നേതൃത്വം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News