
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥീരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയും കുടുംബവും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.
മന്ത്രിയുടെ രണ്ടാമത്തെ മകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുള്‍പ്പെടെയുള്ള മറ്റ് കുടുംബാഗങ്ങളുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്. മന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here