രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍; രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍ വന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല, 31 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും, മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല, സ്‌കൂളുകളും കോളേജുകളും 31 വരെ അടഞ്ഞുകിടക്കും, തിയേറ്ററുകളും പാര്‍ക്കുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല, രഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കും നിയന്ത്രണം തുടരും, രാജ്യാന്തര വിമാനസര്‍വീസുകളുടെ വിലക്ക് തുടരും, വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും, ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here