‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’; നിലപാട് വ്യക്തമാക്കി ഖുശ്ബു

ചെന്നൈ: ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു.

‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. താന്‍ ബിജെപിയിലേക്കില്ല. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താനെന്നും ഖുശ്ബു പറഞ്ഞു.

കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രതികരണമാണ് ഖുശ്ബുവില്‍ നിന്നുണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെ വിശദീകരണവുമായി ഖുശ്ബു തന്നെ രംഗത്തെത്തുകയായിരുന്നു.

ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് താന്‍ പ്രകടിപ്പിച്ചത്. താന്‍ എപ്പോഴും അങ്ങനെയാണ്. എന്നാല്‍ എതിര്‍ക്കേണ്ടവയെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും ഖുശ്ബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News