സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു.
ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ  അജിതനാണ്  കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. 55 വയസ്സായിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
തൊടുപുഴ വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയായ അജിതന് ഭാര്യയിൽ നിന്നാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് മാർഗ്ഗ നിർദേശ പ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംസ്കാരം പൊലീസ് ഔദ്യോഗിക ബഹുമതികളോടെയാണ്  നടന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News